Amazon Advertisement
"
AS Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Mystery Thriller

Release date: 2025 (India)

Director: Vishnu Vinay

Producer: Neeta Pinto, Priya Venu, Venu Kunnapilly

Play Trailer

Cast

Arjun Ashokan

Arjun Ashokan

Aparna Das

Aparna Das

Sangita Nair

Sangita Nair

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല ' റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അർജുൻ അശോകനും അപർണ ദാസും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മാളികപ്പുറം, 2018 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രമാണിത്. മാളികപ്പുറം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത വലിയ ഇടവേളയ്ക്ക് ശേഷം ഒരു മലയാളം സിനിമയിൽ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലയ്ക്കുണ്ട്.


സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.