Amazon Advertisement
"
AS Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Drama

Release date: 2025 (India)

Director: Pratheesh Vijayan

Producers: Dhanesh T.P, Sunitha Dhanesh

Play Trailer

Cast

Indrans

Indrans

ആളൊരുക്കത്തിനു ശേഷം ഇന്ദ്രൻസ് നായകനാകുന്ന അപാര സുന്ദര നീലാകാശം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ട്രോഫിയും സർട്ടിഫിക്കറ്റുമായിരിക്കുന്ന പഴയകാല മുഖത്തോട് കൂടിയ ഇന്ദ്രൻസിന്റെ ചിത്രമാണ് പോസ്റ്ററിൽ. പ്രതീഷ് വിജയൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അപാര സുന്ദര നീലാകാശം.


വൈശാഖ് രവീന്ദ്രനാണ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. രണ്ട് തവണ സംസ്താന പുരസ്കാരം സ്വന്തമാക്കിയ രംങഘനാഥ് രവിയാണ് ശബ്ദ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഷൂട്ട് ആൻഡ് ഷോ ഇന്റർ നാഷണലിന്റെ ബാനറിൽ ധനേഷ് ടിപി, സുനിത ധനേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


ആളൊരുക്കത്തിനു ശേഷം ഇന്ദ്രൻസിന്റെ ശക്തമായ കഥാപാത്രമാകും ചിത്രത്തിലേത്. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.