2025 ‧ Comedy Thriller
Release date: 2025 (India)
Director: A J Varghese
Producer: Naas Nazar
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ 'അടി കപ്യാരെ കൂട്ടമണി'യ്ക്ക് ശേഷം നവാഗതനായ ജോണ്‍ വര്‍ഗീസ് പുതിയ ചിത്രവുമായെത്തുന്നു. തന്‍റെ പുതിയ ചിത്രവും യുവനിരയെ അണിനിരത്തി തന്നെയാണ് 'അടിനാശം വെള്ളപ്പൊക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്ത് വിട്ടു. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ആനയുടെ അടിയിൽ നിന്നുള്ള ഒരു സ്കൂളിന്‍റെ ദൃശ്യമാണ് ചിത്രത്തിലുള്ളത്. പ്ലസ് ടു സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. സിനിമയുടെ കാസ്റ്റിംഗ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.