Amazon Advertisement
"
Barroz Image

Rating: 9.8 ⭐

2024 ‧ Fantasy Thriller

Release date: 19 December 2024 (India)

Director: Mohanlal

Producer: Antony Perumbavoor

Play Trailer

Cast

Mohanlal

Mohanlal

Shayla McCaffrey

Shayla McCaffrey

Komal Sharma

Komal Sharma

Paz Vega

Paz Vega

Sara Vega

Sara Vega

Pratap Pothen

Pratap Pothen

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് ഇന്‍ യോഗത്തില്‍ നിന്ന് പുറമേ മായാ, സീസര്‍ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.


അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റ്‌లో പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം.


കടലിലും കരയിലുമായി ഗാമയുടെ നിധികുംഭങ്ങൾ 400 വർഷമായി അതിനു കാവൽനിൽക്കുന്ന ഒരാൾ ബറോസ്! ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവർണ നിധികളുടെ കാവൽക്കാരനായി ബറോസ് പോർച്ചുഗീസ് തീരത്തു കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലു നൂറ്റാണ്ടു കഴിഞ്ഞു ഓരോ കപ്പലെത്തുമ്പോഴും അയാൾ കരുതുന്നു നിധിയുടെ അവകാശി അതിലുണ്ടാവുമെന്ന്.


കാത്തുസൂക്ഷിക്കാനായി ഗാമ നൽകിയ നിധി, ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമേ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിൻതുടർച്ചക്കാരൻ താനാണെന്ന് അവൻ പറയുമ്പോൾ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണിനി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രമേയമിതാണ്. അത്ഭുതങ്ങളിലൂടെയുള്ള യാത്രയെന്ന് ഇതിനെ മോഹൻലാൽ വിളിക്കുന്നു. കാണികളുടെ മുന്നിലേക്കു കടലും നിധികളും ശത്രുക്കളുമെല്ലാം കടന്നുവരുന്ന നിമിഷങ്ങൾ. 3 ഡി സ്ക്രീനിൽ തിയറ്റർ മുഴുവനും അത്ഭുത ലോകമാകുന്ന മണിക്കൂറുകൾ.


മോഹൻലാൽ സംവിധായകനാകുന്ന ആദ്യ സിനിമയായ ബറോസ് ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. 40 വർഷം മുൻപു മോഹൻലാൽ എന്ന നടനെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹനലാലിനെ സംവിധായകനുമാക്കുന്നു. മോഹൻലാൽതന്നെയാണു ബറോസിന്റെ വേഷത്തിലുമെത്തുന്നത്. പ്രധാന നിർമാതാവായി ആന്റണി പെരുമ്പാവൂരും. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.