Amazon Advertisement
"
Bazooka Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2024 ‧ Action Thriller

Release date: 2024 (India)

Director: Deeno Dennis

Producers: Dolwin Kuriakose, Vikram Mehra, Rohandeep Singh

Play Trailer

Cast

Mammootty

Mammootty

Gayathri

Gayathri

Gautham Menon

Gautham Menon

Bhama

Bhama

Shine Tom Chacko

Shine Tom Chacko

Neeta Pillai

Neeta Pillai

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'ബസൂക്ക'യുടെ ടീസർ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് റിലീസ് ചെയ്യും. ഒരു ബിഗ്ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രം നിർമിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.


തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ്. നിർമിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡിനോ ഡെന്നിസ്.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ്.രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - മിഥുൻ മുകുന്ദൻ, കലാസംവിധാനം - ഷിജി പട്ടണം, വസ്ത്രാലങ്കാരം - സമീറ സനീഷ്, ചീഫ്. അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ. പിആർഒ - ശബരി.