Amazon Advertisement
"
JSK Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Mystery Horror

Release date: 2025 (India)

Director: Mahesh Keshav

Producer: Eleven Studios

Play Trailer

Cast

Dhyan Sreenivasan

Dhyan Sreenivasan

Indrans

Indrans

Mareena Michael

Mareena Michael

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന ത്രീഡി ചിത്രം 11:11ൻ്റെ ആദ്യ പോസ്‌റ്റർ പുറത്ത്. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ജി എസ് വിജയനാണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഔദ്യോഗികമായി പ്രകാശനം ചെയ്‌തത്. മഹേഷ് കേശവ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. "ദി സ്‌പിരിച്ച്വൽ ഗൈഡൻസ്" എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമർ, ഫാൻ്റസി, മിസ്‌റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്.


പ്രകാശന ചടങ്ങിൽ സംവിധായകനായ മഹേഷ് കേശവും നിർമാതാവായ സജി എസ് മംഗലത്തും അഭിനേതാക്കളായ അരിസ്‌റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്‌കുമാർ, പ്രതിഭ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകൻ പ്രിജിത്ത് എസ് ബി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ അനിൽ മേടയിൽ, ത്രിഡി സ്‌റ്റീരിയോഗ്രഫി ജീമോൻ കെ പൈലി, ജയപ്രകാശ് എന്നിവരും പങ്കെടുത്തു. നിരവധി താരങ്ങളുടെയും സംവിധായകരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.ധ്യാനിനു പുറമെ ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സാജു നവോദയ, നോബി, സുധീർ പറവൂർ, ശിവജി ഗുരുവായൂർ, അരിസ്‌റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കർ, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്‌കുമാർ, സജി എസ് മംഗലത്ത്, മാസ്‌റ്റർ ആദി സജി സുരേന്ദ്രൻ, അഖിൽ സജി, ബിച്ചാൾ മുഹമ്മദ്, ബിനുദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിൾ, ധന്യ മേരി വർഗീസ്, അഞ്ജന അപ്പുക്കുട്ടൻ, രശ്‌മി അനിൽ, പ്രതിഭ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്.


വൺ ലെവൻ സ്‌റ്റുഡിയോസിന്‍റെ ബാനറിൽ പിറക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ്‌ ബി പ്രിജിത്തും, എഡിറ്റിങ് സോബിൻ കെ സോമനും, ത്രീഡി സ്‌റ്റീരിയോഗ്രാഫി ജീമോൻ കെ പൈലിയും സി ഒ ജയപ്രകാശും, ബാക്ക് ഗ്രൗണ്ട് സ്‌കോർ രഞ്ജിത്ത് മേലേപ്പാട്ടും, എസ്എഫ്എക്‌സ് അരുൺ വർമ്മയും, കൺസെപ്റ്റ് ആർട്ട് ആർകെയും, സംഗീതം അനന്തുവും, സിനാരിയോ മിഥുൻ മോഹൻദാസും നിധിൻ നടുപ്പറമ്പനും ആണ് നിർവഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -അനിൽ മേടയിൽ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- ബിച്ചാൾ മുഹമ്മദ്, അനീസ് ബഷീർ, പ്രൊഡക്ഷൻ മാനേജർ -സജി മെറിലാൻ്റ് എന്നിവരുമാണ്. വി എഫ് എക്‌സ് മൂവിലാൻ്റും, ഡിഐ ചിത്രാഞ്ജലിയും, കല സജിയും, ചമയം- സന്തോഷ് വെൺപകലും കൃഷ്‌ണൻ പെരുമ്പാവൂരും, കോസ്‌റ്റ്യും-ജതിൻ പി മാത്യുവും, കോറിയോഗ്രാഫി വിനു മാസ്‌റ്ററും, ആക്ഷൻസ് - ബ്രൂസ്‌ലി രാജേഷും സ്‌റ്റിൽസ് ബൈജു രാമപുരവും, ഡിസൈൻസ് നിഖിലും ആണ് നിർവഹിച്ചിരിക്കുന്നത്. പി ആർ ഒ- അജയ് തുണ്ടത്തിൽ.