അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കോമഡിയും മിസ്റ്ററിയും ഫാന്റസിയും ചേർന്നൊരു സിനിമയാണിത്. മഹേഷ് മധു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പള്ളിലച്ചനായാണ് ബാലു വർഗീസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അനശ്വര രാജൻ കന്യാസ്ത്രീ വേഷത്തിലും എത്തുന്നു. സസ്പെൻസ് വിടാത്ത ലുക്കിലാണ് അർജുൻ അശോകൻ എത്തിയിരിക്കുന്നത്. സാംജി എം ആന്റണിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും നിറയ്ക്കുന്നതാണ്.