Amazon Advertisement
"
OJJ Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Drama

Release date: 2025 (India)

Director: Sudheesh Sankar

Producer: RB Chaudhary

Play Trailer

Cast

Fahadh Faasil

Fahadh Faasil

സജിമോൻ സംവിധാനം ചെയ്ത 'മലയൻകുഞ്ഞി'ന് ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫഹദ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇതറിയിച്ചിരിക്കുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഹനുമാൻ ഗിയർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഫഹദ് പങ്കുവെച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ നിരവധി സൂപ്പർ ഹിറ്റ് സിനിമകളൊരുക്കിയ ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ 96മത് ചിത്രമായാണ് 'ഹനുമാൻ ഗിയർ' ഒരുങ്ങുന്നത്. ഒരു ജീപ്പിന് മുകളിൽ കള്ളിമുണ്ടുടുത്തുകൊണ്ട് തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദാണ് പോസ്റ്ററിൽ. പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ നിരവധിപേരുടെ കമന്‍റുകള്‍. മഡ് റേസറായാണ് താരം ചിത്രത്തിലെത്തുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.


ഫഹദ് നായനായ മലയൻകുഞ്ഞ് തീയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതുകൊണ്ട് തന്നെ പുതിയ സിനിമ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും പ്രേക്ഷകർ കമന്‍റുകളിടുന്നുമുണ്ട്. ജൂലൈ 22-നാണ് 'മലയൻകുഞ്ഞ്' തിയേറ്ററിൽ റിലീസിനെത്തിയത്. തുടർന്ന് ആഗസ്റ്റ് 11-ന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയായിരുന്നു. അടുത്തിടെ പുഷ്പ ദി റൈസ്, വിക്രം തുടങ്ങിയ സിനിമകളിലൂടെ ഫഹദിന് ലഭിച്ച തെന്നിന്ത്യൻ സ്വീകാര്യത കൂടി കണക്കിലെടുത്ത് ഹനുമാൻ ഗിയർ വിവിധ തെന്നിന്ത്യൻ ഭാഷകളിൽ ഇറങ്ങുന്നുണ്ടെന്നാണ് സൂചന.