Amazon Advertisement
"
JSK Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Thriller Drama

Release date: 2025 (India)

Director: Pravin Narayanan

Producers: Cosmos Entertainments

Play Trailer

Cast

Suresh Gopi

Suresh Gopi

Anupama

Anupama

Divya Pillai

Divya Pillai

Shruti Ramachandran

Shruti

‘ജെഎസ്കെ’ സിനിമയുടെ ഡബ്ബിങ് പ്രവർത്തനങ്ങൾ ആരംഭിച്ച് സുരേഷ് ഗോപി. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തുമ തിയറ്ററുകളിലെത്തുമെന്നും ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു. സുരേഷ് ഗോപിയുടെ മാധവ് സുരേഷും സിനിമയൊരു പ്രധാന വേഷത്തിെലത്തുന്നുണ്ട്. നേരത്തെ ഗോകുൽ സുരേഷിനൊപ്പം ‘പാപ്പൻ’ എന്ന സിനിമയിൽ സുരേഷ് ഗോപി ഒന്നിച്ചെത്തിയിരുന്നു.


സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെഎസ്കെ’ . ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെ യിൽ എത്തുന്നു. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.


വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു കൃത്യമായി അറിയാം, അതുതന്നെ തുടരും എന്ന ടാഗ് ലൈനോട എത്തിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.