Amazon Advertisement
"
joothan Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Family Entertainer

Release date: 2025 (India)

Director: Tharun Moorthy

Producer: M Renjith

Play Trailer

Cast

Mohanlal

Mohanlal

Shobana

Shobana

രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ (Mohanlal) നായകനാകുന്ന മൂന്നൂറ്റി അറുപതാമത്തെ ചിത്രം കൂടിയായ L360എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം ചെന്നൈയിൽ ആരംഭിച്ചു. ഇവിടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമ്മാതാവായ എം. രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിലെ അതിനിർണ്ണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്ക് യൂണിറ്റ് ഷിഫ്റ്റ് ചെയ്യപ്പെടും. ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. കമ്പം തേനി ഭാഗത്താണ് പിന്നീടുള്ള ചിത്രീകരണം. അതും പൂർത്തിയാക്കി ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയാണ് മറ്റൊരു ലൊക്കേഷൻ. ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും. ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാകും ഈ ഷെഡ്യൂളിൽ നടക്കുക.


ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നത്. സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും പുതിയ ചിത്രം എന്നാണ് പ്രതീക്ഷ. നടി ശോഭന നീണ്ട ഇടവേളക്കു ശേഷം നായികയായി എത്തുന്നു എന്ന കൗതുകവും ചിത്രത്തിൻ്റെ പ്രത്യേകതയെ അടിവരയിട്ടുറപ്പിക്കുന്നു. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു. സാധാരണക്കാരുടെ ജീവിത സമൂഹവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരും പ്രധാന അഭിനേതാക്കളാണ്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്.