2025 ‧ Action Drama
Release date: 2025 (India)
Director: Vinod Raman Nair
Producer: Bhavesh Patel, Ashlesha Rao, Abhinay Bahurupi, Praful Helode
K.R Gokul
ആടുജീവിതം എന്ന സിനിമയിലെ ഹക്കിം എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച കെആർ ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മ്ലേച്ഛൻ. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.
കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ ഉമാതോമസ് എംഎൽഎ ഭദ്രദീപം കൊളുത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മേപ്പാട് ശങ്കരൻനമ്പൂതിരി സ്വിച്ചോൺ കർമ്മവും കെആർ ഗോകുൽ ഫസ്റ്റ് ക്ലാപ്പും നൽകി. എം പത്മകുമാർ, ഗുരു സോമസുന്ദരം, ഹരീഷ് കണാരൻ, കെആർ ഗോകുൽ, ഗായത്രി സതീഷ്, ആമി എന്നിവർ ആശംസകൾ നേർന്നു.
സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരാൾ - ശ്രീബുദ്ധനെ നമുക്ക് ചൂണ്ടിക്കാണിക്കാം. ഇന്ന് ഈ സമൂഹത്തിൽ ജീവിച്ചാൽ എന്താണവസ്ഥ എന്നാണ് ഈ ചിത്രം പറയുന്നത്.
നമ്മുടെ സമൂഹത്തിലെ അടിവരയിട്ടു വരച്ചിരിക്കുന്ന പല അലിഖിത നിയമങ്ങളും ഇതുമായി ബന്ധപ്പെടുമ്പോഴാണ് ചിത്രത്തിന് പ്രസക്തി കൂടുന്നത്. ബോളിവുഡ് സിനിമകളിൽ കുറേക്കാലമായി പ്രവർത്തിക്കുന്ന വിനോദ് രാമൻ നായർ മെയിൻ സ്ട്രീം സിനിമകളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിച്ചു വരികയാണ്. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയം കൂടിയായിരിക്കും ചിത്രം പറയുന്നത്.
ഗായത്രി സതീഷ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വലിയ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായിരുന്നു ഗായത്രി. ഗുരു സോമസുന്ദരം, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്, ശ്രുതി ജയ്ൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ, ശ്രീകാന്ത്, പൊന്നമ്മ ബാബു, ആമി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം- യതീഷ് ശിവനന്ദൻ, ഗാനങ്ങൾ- കൈതപ്രം, സന്തോഷ് വർമ്മ, ശ്രീജിത്ത് കഞ്ചിരാ മുക്ക്. സംഗീതം- അഭിനയ് ബഹുരൂപി. പശ്ചാത്തല സംഗീതം- അഭിനയ് ബഹുരൂപി, മോഹിത്. ഛായാഗ്രഹണം- പ്രദീപ് നായർ. എഡിറ്റിംഗ്- സുനിൽ. എസ്. പിള്ള. പ്രൊഡക്ഷൻ ഡിസൈനർ- അർക്കൻ. എസ്. കർമ്മ. മേക്കപ്പ്- നരസിംഹസ്വാമി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ. അസ്സോസ്സിയേറ്റ് ഡയറക്ടർ- രമേഷ് അമ്മനത്ത്. കോ-പ്രൊഡ്യൂസർ- യാഹുൽ പട്ടേൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്- പോയ്യ സജീവൻ, താജുദ്ദീൻ എടവനക്കാട്. പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ- സിൻ ജോ ഒറ്റത്തൈക്കൽ. കൊച്ചി, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- ശ്രീജിത്ത് ചെട്ടിപ്പിടി.