Amazon Advertisement
"
OJJ Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Crime Thriller

Release date: 2025 (India)

Director: R.A. Shafeer

Producer: Augustine Joseph

Play Trailer

Cast

Shine Tom Chacko

Shine Tom Chacko

Divya Pillai

Divya Pillai

Athmiya Rajan

Athmiya Rajan

സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഈ മാസം ഇരുപത്തി നാലിന് ദുബായിൽ നടക്കും. ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുക്കും. ശനിയാഴ്ച അബുദാബി സോഷ്യൽ സെന്ററിലും ചടങ്ങുണ്ട്. പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോയാണ്. നാലു സ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ദിവ്യാപിള്ള , ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസും യുവനടൻ അമീർ നിയാസും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


തിരക്കഥ കെ.എം. പ്രതീഷ് . ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു. തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ.വി.ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - അയൂബ് ഖാൻ. കലാസംവിധാനം - കോയാസ്. മേക്കപ്പ് - റോണക്സ്‌ സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - സമീരാ സനീഷ്. പ്രൊജക്റ്റ് ഡിസൈനർ - ലിജു നടേരി . സിനിമയുടെ ചിത്രീകരണം ഡിസംബർ അവസാനവാരത്തിൽ ആരംഭിക്കും. ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഓ -വാഴൂർ ജോസ്.