2025 ‧ Comedy Fantasy
Release date: 2025 (India)
Director: Manu Swaraj
Producer: Vijay Babu
Suraj
Sharafudin
Niranjana
സിനിമാ സെറ്റിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ന് ചിത്രീകരണം ആരംഭിച്ച 'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് സംവിധാനം നടപ്പിലാക്കിയത്.
മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സെറ്റിൽ ഏർപ്പെടുത്തുന്നത്. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു.ജി.സുശീലന്റെ ആശയമാണ് ഈ പുതിയ പരിഷ്കാരത്തിനു പിന്നിൽ. സെറ്റിലെ ബയോമെട്രിക് സംവിധാനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മനോരമ ഓൺലൈനോട് ഷിബു.ജി.സുശീലൻ സംസാരിക്കുന്നു.
സിനിമാ സെറ്റിൽ ജോലി ചെയ്യുന്ന അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും ബാധകമാകുന്ന ബയോമെട്രിക് ഹാജർ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. സംവിധായകൻ, അസിസ്റ്റന്റ്സ്, പ്രൊഡക്ഷൻ ബോയ്സ് തുടങ്ങി എല്ലാവരും ബയോമെട്രിക് വഴി ഹാജർ രേഖപ്പെടുത്തണം. സാധാരണ ഒരു ഓഫിസ് സംവിധാനത്തിലുള്ളതു പോലെ സിനിമാ സെറ്റിലും ഏർപ്പെടുത്തി. രാവിലെ വരുമ്പോൾ പഞ്ച് ഇൻ ചെയ്യണം. തിരിച്ചു പോകുമ്പോൾ പഞ്ച് ഔട്ട് ചെയ്യണം.ഒരാൾ വന്നില്ലെങ്കിൽ അറിയാൻ പറ്റും. അല്ലാതെ, തലയെണ്ണി നോക്കാൻ ബുദ്ധിമുട്ടാകും. ഇതിലൂടെ ഒരു സെറ്റിൽ എത്ര പേർ ജോലിയെടുക്കുന്നുണ്ട് എന്ന് നിർമാതാവിന് കൃത്യമായി അറിയാൻ കഴിയും.
എവിടെയിരുന്നായാലും ഇക്കാര്യങ്ങൾ കൃത്യമായി പരിശോധിക്കാനും പറ്റും. വേറെ ഒരു സ്ഥലത്ത് സെറ്റ് വർക്ക് നടക്കുന്നുണ്ടെങ്കിൽ അവിടേക്കും ഈ ബയോമെട്രിക് സംവിധാനം കൊണ്ടു പോയി ഹാജർ രേഖപ്പെടുത്താം. ഇതൊരു പോർട്ടബിൾ സംവിധാനം ആണ്.