2025 ‧ Intense Drama
Release date: 2025 (India)
Director: Salon Symon
Producers: Bini Sreejith, Manju I. Sivanandan, Sai Saravanan
Aju Varghese
Suraj
Indrans
Sija Rose
അജു വര്‍ഗീസ് നായക വേഷത്തിലെത്തുന്ന 'പടക്കുതിര' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും മൂവാറ്റുപുഴ വാളകത്ത് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം.
സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്ലൈയിംഗ് എന്‍റര്‍ടെയ്ൻമെന്‍റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്.
സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂര്‍, ജോമോൻ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ദിഖ്, വിനീത് തട്ടിൽ, പി പി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടൻ വയ്യാപുരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുൺ കുമാര്‍, വിഷ്ണു, അരുൺ ചൂളക്കൽ, അരുൺ മലയിൽ, ക്ലെയര്‍ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിൽ ഒരുമിക്കുന്നത്. ഇരിങ്ങാലക്കുട, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാര്‍, വിമൽജിത്ത് വിജയൻ, എഡിറ്റര്‍: ഗ്രേസൺ എസിഎ, കല: സുനിൽ കുമാരൻ, ആക്ഷൻ: ഫിനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസര്‍: ഡോ.അജിത്ത് ടി, പ്രൊഡക്ഷൻ കൺട്രോളര്‍: വിനോഷ് കെ കൈമള്‍, കോസ്റ്റ്യൂം: മെർലിൻ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജൻ, പിആര്‍ഒ: എ എസ് ദിനേശ്, അക്ഷയ് പ്രകാശ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.