2024 ‧ Romantic Thriller
Release date: 2024 (India)
Director: Sainu Chavakkadan
Producer: Shiji Mohammed
Appani Sarath
Dayana Hameed
Riyaz Khan
Charmila
Hareesh Peradi
യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആയി ചിത്രീകരണം പൂർത്തിയായി. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്.
ആക്ഷൻ ത്രില്ലർ ചിത്രമായ 'പോയിൻ്റ് റേഞ്ച്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായാണ് ഒരുങ്ങുന്നത്. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആൻ്റണി, ഷഫീക് റഹ്മാൻ, ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.