2025 ‧ Action Thriller
Release date: 2025 (India)
Director: Jeethu Joseph
Producers: Ramesh P. Pillai, Sudhan S. Pillai
Mohanlal
Trisha
Indrajith
Samyuktha Menon
Suman
Santhi Mayadevi
Durga Krishna
ഹിറ്റ് ജോഡികളായ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'റാം'. വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ചിത്രം രണ്ടുഭാഗങ്ങളായാണ് എത്തുന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം കുറെയധികം നീണ്ടുപോവുകയാണ്. ആരാധകർ ഇതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. റാം എന്ന ചിത്രത്തെക്കുറിച്ച് തന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടതെന്ന.ജീത്തു ജോസഫ് പറഞ്ഞു. ആസിഫ് അലി നായകനാകുന്ന 'ലെവൽ ക്രോസ്' എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റാം എന്ന സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നോടല്ല, നിർമാതാവിനോടാണ് ചോദിക്കേണ്ടത്. ഞാനും ലാലേട്ടനും സിനിമയുടെ.മുഴുവൻ പ്രവർത്തകരും നിർമാതാവിൻ്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തങ്ങൾ തയ്യാറാണ്, അദ്ദേഹത്തോട് ചോദിക്കൂ', ജീത്തു ജോസഫ് പറഞ്ഞു.
രണ്ടുഭാഗങ്ങളിലായി ഒരുങ്ങുന്ന 'റാമി'ൽ തെന്നിന്ത്യന്‍ താരം തൃഷയും അഭിനയിക്കുന്നുണ്ട്. രമേഷ് പി. പിള്ളൈ, മിഥുന്‍ എസ്. പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്‍കുന്നു.