2025 ‧ Psychological Thriller
Release date: 2025 (India)
Director: Renji Panicker
Producers: Goodwill Entertainment
Fahad Fazil
രഞ്ജി പണിക്കറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരുന്നു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കര്‍ സംവിധാനകന്‍റെ കുപ്പായം അണിയുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഫഹദിന്റെ 41-ാം പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് പ്രഖ്യാപനം. സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകന്‍മാരുടെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയാണ് രഞ്ജി പണിക്കര്‍ സിനിമാരംഗത്തേക്ക് എത്തുന്നത്.
2005-ൽ പുറത്തിറങ്ങിയ ഭരത് ചന്ദ്രൻ ഐപിഎസ് ആണ് രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. പിന്നാലെ 2008-ൽ മമ്മൂട്ടിയെ നായകനാക്കി 'രൗദ്രം' സംവിധാനം ചെയ്തു.