Amazon Advertisement
"
thathwamsi Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Thriller

Release date: 2025 (India)

Director: Saji S Mangalath, Mahesh Keshav

Producer: Saji S Mangalath

Play Trailer

അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തിൽ നിന്നും ഒരു ബ്രഹ്മാണ്ഡ സിനിമ വരുന്നു. 'വീരമണികണ്‌ഠന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി ചിത്രം റിലീസിന് എത്തും. ഈ വർഷം വൃശ്ചികം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന 'വീരമണികണ്‌ഠന്‍' അടുത്തവർഷം വൃശ്ചികത്തിൽ ആകും തീയറ്ററിൽ എത്തുക. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷാ സിനിമകളിലെ മികച്ച അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് 'വീരമണികണ്‌ഠന്‍റെ' സംവിധായകരിൽ ഒരാളായ മഹേഷ് കേശവ് ഇ ടി വി ഭാരതിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്ത് വച്ചു ചിത്രത്തിന്‍റെ ഒഫീഷ്യൽ ലോഞ്ചിംഗ് അണിയറ പ്രവർത്തകർ നടത്തിയിരുന്നു.


ചിത്രത്തിന്‍റെ പോസ്‌റ്ററും തിരക്കഥയും ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക്‌ കൈമാറിയാണ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അയ്യപ്പന്‍റെ കഥാപാത്രം അഭിനയിക്കുന്നത് ഒരു പുതുമുഖം ആകുമെന്നും സംവിധായകൻ വെളിപ്പെടുത്തി. കലാഭവൻ മണി നായകനായ മായാപുരി, ധ്യാൻ ശ്രീനിവാസൻ ചിത്രം 11 11 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മഹേഷ് കേശവ്. വൺ ഇലവന്‍റെ ബാനറിൽ സജി എസ് മംഗലത്താണ് ചിത്രം നിർമ്മിക്കുന്നത്. സജി എസ് മംഗലത്തും മഹേഷ് കേശവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുക.